Friday, July 28, 2006
മലയാളം
സര്‍വ്വകലാശാലാ തലത്തില്‍ മലയാളം പഠിപ്പിക്കേണ്ടതുണ്ടോ എന്ന് പലരും സംശയിക്കുന്നു. ഇതോടൊപ്പമുള്ള വാര്‍ത്ത കാണുക. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മലയാളവിഭാഗത്തിലെ അദ്ധ്യാപകന്‍ അവിടെ പഠിക്കാന്‍ കുട്ടികള്‍ എത്തുന്നില്ല എന്നു പറയുന്നു. മലയാളം ഒരു വിഷയം എന്ന നിലയില്‍ നിലനില്‍പില്ലാതായിക്കഴിഞ്ഞുവെന്നല്ല ഇദ്ദേഹം പറയുന്നത്.ഇതൊക്കെ വായിക്കുമ്പോള്‍ മലയാളത്തിന്റെ പ്രശ്നമെന്താണ് എന്ന് ആലോചിക്കാന്‍ നാം ബാദ്ധ്യസ്ഥമാകുന്നു.ഏതെങ്കിലും കവിയുടെയോ കഥാകൃത്തിന്റെയോ രചനകള്‍ കേമമാണെന്ന് കുട്ടികളെ ധരിപ്പിക്കുകയല്ല സര്‍വ്വകലാശാലാ തലത്തിലോ സ്കൂള്‍ തലത്തിലോ ഭാഷാപഠനത്തിന്റെ ലക്ഷ്യം. കുട്ടികളുടെ സൌന്ദര്യാസ്വാദനശീലവും സര്‍ഗ്ഗാത്മകതയും വളര്‍ത്തുകയെന്നതാണ് ഭാഷാബോധനത്തിന്റ ലക്ഷ്യം.ഏതെങ്കിലും ഒരാള്‍ക്ക് ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിച്ചില്ല എന്നാണെങ്കില്‍ കാരണം എന്ത് എന്ന് ആത്മവിശകലനപരമായി ആലോചിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.മലയാളം പഠിക്കാന്‍ കുട്ടികള്‍ എത്തുന്നില്ല എന്നു പരാതിപ്പെടുന്ന അദ്ധ്യാപകന്‍ എത്ര കാലമായി കാര്യങ്ങള്‍ ഇങ്ങനെയായിട്ട് എന്നു കൂടി പറയട്ടെ. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മലയാളത്തിന്റെ നിയമനം നടന്നപ്പോള്‍ അപേക്ഷകരില്‍ യോഗ്യതകുറഞ്ഞയാളെയാണ് നിയമിച്ചതെന്ന് വ്യാപകമായി പരാതിയാണ്ടായിട്ടുണ്ട്. അതിനു മുമ്പ് ഇല്ലാത്ത വിദ്യാര്‍ത്ഥിക്ഷാമത്തിന്റ കാരണമെന്തെന്ന് കൂടുതല്‍ വിശദീകരണം വേണ്ടല്ലോ