Wednesday, July 12, 2006
സ്വാഗതം ഏല്ലാവര്‍ക്കും
ഇതൊരു പൊതുയോഗമാണ്‍.സംഘാടകന്‍ ഈ വിനീത ബ്ലോഗറാകുന്നു.ആകയാല്‍ ഈ പൊതുയോഗത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. നിയോഗം എന്ന പേരിലായിരുന്നു പണ്ട് കെ.എന്‍.ഷാജി നടത്തിയ മാസികയുടെ പേര്. അക്കാലമെല്ലാം പോയി. സമീക്ഷയും ജ്വാലയും ലിറ്റില്‍ മാഗസിനുകളെല്ലാം പ്രതിനിധാനം ചെയ്ത ഭാവുകത്വം അങ്ങനെ വെറുതേ പോയ്‌മറയുന്ന ഒന്നായിരുന്നുവോ? അല്ലെന്ന് എനിക്ക് ഉറപ്പാണ്. നമ്മുടെ പ്രബുദ്ധ കേരളം ഇന്നു കൈവരിച്ച വിനീതവിധേയസംസ്കാരത്തിന് പാകത്തിലുള്ള ഒരു അഭിരുചി നമ്മള്‍ ഔചിത്യപൂര്‍വ്വം രൂപപ്പെടുത്തിയതാണ് എന്നു പറയാന്‍ മാനികള്‍ മടികാണിക്കേണ്ടതില്ല.പാരതന്ത്ര്യം മാനികള്‍ക്ക് അമൃതിനേക്കാള്‍ പ്രിയംകരമാരിക്കുന്ന ഈ പുതുയുഗത്തില്‍ ഒരു അക്കാദമി അംഗത്വത്തിനോ അവാര്‍ഡിനോ വേണ്ടി ഏതു വേഷവും കെട്ടാന്‍ മടിയില്ലാത്ത പുതുയുഗ പൌരാവകാശികള്‍,ബുദ്ധിജീവികള്‍, ഇവരുടെയെല്ലാം ഗീര്‍വാണം കേട്ട് ഹൃദയവിശാലതയാര്‍ജ്ജിച്ച മാന്യസുഹൃത്തുക്കള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാഗതം.