യോഗനടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് ക്ഷമാശീലരായ നമ്മുടെ സഭാവാസികള്‍ക്ക് അവരുടെ സംസ്കാരസമ്പന്നമായ സൌമനസ്യത്തിന് നന്ദി. എന്താണ് യോഗനടപടികള്‍ എന്ന് പറയാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണല്ലോ.കവി പറഞ്ഞതു പോലെ പറയുവാനേറെ മടിയുണ്ട് നിന്നോട് സുഖദമല്ലാത്ത കാര്യങ്ങള്‍. എന്നുമല്ല,വേറൊരു കവി ഇങ്ങനെയും പറഞ്ഞിട്ടുണ്ടല്ലോ:തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍.
കവികളെ ഒന്നിനു പിറകെ മറ്റൊന്നായി ഉദ്ധരിക്കുതിനാലാവാം ഒരു സഭാവാസി ഓ..ഓ.. മനസ്സിലായി,സാഹിത്യം ?സാഹിത്യം എന്നു പറയുന്നത് ഈയുള്ളവന്‍ കേള്‍ക്കുന്നുണ്ട്. വരട്ടെ. അദ്ധ്യക്ഷന്‍ എത്തിയിട്ടില്ല എന്നതിനാല്‍ യോഗം തുടങ്ങാന്‍ ഒരിത്തിരി വൈകും പറയാനാണ് ഇപ്പോള്‍ ഞാനിവിടെ നില്‍ക്കുന്നത്.
ആകയാല്‍ അത്രയും നേരം സഭാവാസികള്‍ക്ക് ചായകുടിക്കാന്‍ പോവുകയോ,അല്ല,മഴക്കാലമായതിനാല്‍ മൂത്രശങ്ക കലശലായവര്‍ക്ക് ഒന്നിനു പോവുകയും ചെയ്യാന്‍ ഇടയുണ്ട് എന്ന് അറിയിക്കട്ടെ.