യൂനിക്കോഡില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാത്തവരാണ് തല്പരരായ മലയാളികളില്‍ ഭൂരിഭാഗവും. അവരില്‍ ചിലര്‍ മൌലികമായ ഉള്‍ക്കാഴ്ചയോടെ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ പ്രാപ്തരായവരുമാണ്. ഉദാഹരണം ഡോ.എം.ആര്‍.രാഘവവാര്യര്‍. കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനവുമുള്ള ഡോ.എം.ആര്‍.രാഘവവാര്യര്‍ എന്ന എപിഗ്രാഫിസ്റ്റ് ഞാന്‍ പറയുമ്പോഴാണ് ഇക്കാര്യം അറിയുന്നത്. കാരണം, ഈ വിവരങ്ങള്‍ സാധാരണനിലയില്‍ നെറ്റില്‍ കയറുന്ന ഒരാള്‍ കാണണമെന്നില്ല എന്നതു തന്നെ.
എന്റെ പോയിന്റ് ഇതാണ്: മലയാളികളുടെ പൊതുശ്രദ്ധയില്‍ ഈ ചര്‍ച്ചയുടെ പ്രസക്തഭാഗങ്ങളെങ്കിലും എത്തേണ്ടേ? അതിന് നമുക്കു ചെയ്യാന്‍ സാധിക്കുന്നതെന്താണ്?എവിടെയെങ്കിലും സമ്മേളനം വിളിച്ചുകൂട്ടുന്നതല്ലാത്ത നിര്‍ദ്ദേശത്തിന് കാത്തിരിക്കുന്നു.
പൊതുശ്രദ്ധയില്‍ വന്നാല്‍ ഉണ്ടാകാവുന്ന ചര്‍ച്ചാഘോഷങ്ങളെക്കൂടി കണക്കിലെടുക്കുക