കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലും ഗുരുവായൂരപ്പന്‍ കോളേജിലുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന സെമിനാറില്‍ ഗുരുവായൂരപ്പന്‍ കോളേജിലേത് പ്രായോഗികകാരണങ്ങളാല്‍ മാറ്റി വെക്കേണ്ടി വന്നു.ആഗസ്ത് 14 ന് ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് ക്രിസ്റ്റ്യന്‍ കോളേജിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ സെമിനാര്‍ നടന്നു.ഡോ.മഹേഷ് മംഗലാട്ട്, പി പി. രാമചന്ദ്രന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. കമ്പ്യൂട്ടറുകള്‍ തമ്മില്‍ ഡാറ്റാ വിനിമയം സാധിക്കുന്നതില്‍ കോഡിന്റെ പ്രാധാന്യവും കമ്പ്യൂട്ടറില്‍ ഇന്ന് വ്യാപകമായി മലയാളം കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന ആസ്കി കോഡിനെ അപേക്ഷിച്ച് യൂനികോഡിന്റെ മികവ് എന്ത് എന്നും ക്ലാസ്സില്‍ വിശദീകരിച്ചു. വിന്‍ഡോസ് എക്സ്.പിയിലെ മലയാളം, വരമൊഴി ടെക്സ്റ്റ് എഡിറ്റര്‍, വരമൊഴി ട്രാന്‍സ്ലിറ്ററേഷന്‍ സ്കീം, മൊഴി എന്നിവയുടെ ഡമോണ്‍സ്ട്രേഷനും നടത്തി. ബ്ലോഗ് എങ്ങിനെ തുടങ്ങാമെന്നും എങ്ങിനെ മലയാളം ബ്ലോഗില്‍ ഉപയോഗിക്കാമെന്നും സോദാഹരണപ്രഭാഷണത്തിലൂടെ പി.പി. രാമചന്ദ്രന്‍ വിശദമാക്കി.വിവിധ പഠനവകുപ്പുകളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കെടുത്തു.